Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Detailed Hearing

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: അ​പ്പീ​ല്‍ ഹ​ര്‍​ജി​ക​ള്‍ വി​ശ​ദവാ​ദ​ത്തി​ന് മാ​റ്റി

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മ​​​ണ കേ​​​സി​​​ലെ അ​​​പ്പീ​​​ല്‍ ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി വി​​​ശ​​​ദ​​​വാ​​​ദ​​​ത്തി​​​നാ​​​യി മാ​​​റ്റി. ശി​​​ക്ഷാ​​വി​​​ധി​​​ക്കെ​​​തിരേ പ്ര​​​തി​​​ക​​​ളും, ശി​​​ക്ഷ ഉ​​​യ​​​ർ​​​ത്തു​​​ക​​​യും വെ​​​റു​​​തെ വി​​​ട്ട​​​വ​​​രെ ശി​​​ക്ഷി​​​ക്കു​​​ക​​​യും വേ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ര്‍​ക്കാ​​​രും ന​​​ല്‍​കി​​​യ ഹ​​​ർ​​​ജി​​​ക​​​ളാ​​​ണ് വാ​​​ദ​​​ത്തി​​​നാ​​​യി മാ​​​റ്റി​​​യ​​​ത്.

എ​​​ട്ടാം പ്ര​​​തി​​​യാ​​​യ ന​​​ട​​​ന്‍ ദി​​​ലീ​​​പ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ വെ​​​റു​​​തെ​​​വി​​​ട്ട വി​​​ചാ​​​ര​​​ണക്കോട​​​തി ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്കു​​​ക​​​യും തെ​​​ളി​​​വു​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ച്ച് ശി​​​ക്ഷി​​​ക്കു​​​ക​​​യും വേ​​​ണ​​​മെ​​​ന്നാ​​​ണ് സ​​​ര്‍​ക്കാ​​​റി​​​ന്‍റെ ആ​​​വ​​​ശ്യം.

ദി​​​ലീ​​​പ് അ​​​ട​​​ക്ക​​​മു​​​ള്ള നാ​​​ലു പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തെ​ വി​​​ട്ട​​​ത് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും തെ​​​ളി​​​വി​​​നെ​​​തി​​​രാ​​​ണെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

പ​​​ള്‍​സ​​​ര്‍ സു​​​നി അ​​​ട​​​ക്ക​​​മു​​​ള്ള ആ​​​ദ്യ ആ​​​റു പ്ര​​​തി​​​ക​​​ള്‍​ക്ക് 20 വ​​​ര്‍​ഷം ത​​​ട​​​വു​​ശി​​​ക്ഷ​​​യാ​​​ണ് 2025 ഡി​​​സം​​​ബ​​​റി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ജി​​​ല്ലാ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി വി​​​ധി​​​ച്ച​​​ത്.

ഇ​​​വ​​​രു​​​ടെ ശി​​​ക്ഷ വ​​​ര്‍​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വും സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ന്ന​​​യി​​​ക്കു​​​ന്നു. 20 വ​​​ര്‍​ഷം ത​​​ട​​​വു​​ശി​​​ക്ഷ ചോ​​​ദ്യം ചെ​​​യ്താ​​​ണ് പ​​​ള്‍​സ​​​ര്‍ സു​​​നി അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ അ​​​പ്പീ​​​ല്‍.

Latest News

Corehub Up